EXE Software Installation On Gnu/LINUX

 സ്വതന്ത്ര കമ്പ്യുട്ടിങ്ങില്‍ .exe സോഫ്റ്റ്‌വെയര്‍ ഇന്സ്റ്റാള്‍ ചെയ്യാം


ലിനക്സിന്റെ വിതരണങ്ങളായ ഉബുണ്ടു, ഫെഡോറ, ലിനക്സ്‌ മിന്റ് മുതലായവ പരീക്ഷിച്ചവര്‍ ഏറെ നിരാശപ്പെട്ടത്‌ MS ഓഫീസിന്റെ അഭാവമാണ്. ലിനുക്സില്‍ ഓപ്പണ്‍ ഓഫീസ്, ലിബ്രേ ഓഫീസ് എന്നിവ ഉണ്ടെങ്കിലും MS ഓഫീസിന്റെ അത്ര ലളിതമായി ഉപയോഗിക്കാന്‍ പറ്റാത്ത അനുഭവമാണ്‌ ഉണ്ടായിട്ടുള്ളത്. ഫയലുകള്‍ മറ്റൊരാള്‍ക്ക്‌ കൈമാറുമ്പോളാണ് ഏറ്റവും പ്രശ്നം വരുന്നത്. ഓപ്പണ്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്ത ഫയലുകള്‍ സാധാരണ MS ഓഫീസില്‍ തുറക്കാറില്ല.
ഈ പ്രശ്നത്തിനു ഒരു പരിഹാരമായിട്ടിതാ WINE .
ഇതാ എന്റെ സ്ക്രീന്ഷോട്ട് കാണൂ:



ഞാന്‍ ലിനക്സ്‌ മിന്റില്‍ വൈനിന്റെ സഹായത്തോടു കൂടി MS ഓഫീസിന്റെ വേര്‍ഡ്‌, എക്സല്‍, പവര്‍ പോയിന്റ്‌ എന്നിവ ഉപയോഗിക്കുന്നു.

ലിനുക്സില്‍ വിന്‍ഡോസ് സോഫ്റവേയറുകള്‍ വര്‍ക്കു ചെയ്യില്ല എന്ന തത്വത്തെ തകര്‍ത്തു തരിപ്പണമാക്കിയ സോഫ്റ്റ്‌വെയറാണ് വൈന്‍. ഇത് മറ്റു വിര്‍ച്ച്വല്‍ കമ്പ്യുട്ടിംഗ് സോഫ്റ്റ്‌വെയറുകളേപ്പോലെയല്ല (Virtual Box, VMWare) പ്രവര്‍ത്തിക്കുന്നത് . വൈന്‍ സ്വന്തമായി വിന്‍ഡോസ് പ്രോഗ്രാമ്മുകളെ പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ടി ഒരു അന്തരീക്ഷം ഉണ്ടാക്കുകയാണ് ചെയ്യുന്നത് . എന്നാല്‍ Virtual Box പോലുള്ള സോഫ്റ്റ്‌വെയര്‍ ഒരു കമ്പ്യുട്ടറിനെ വിര്ച്ചുവലായി സൃഷ്ടിക്കുകയാണ് ചെയ്യുന്നത് . ഇതിനു കമ്പ്യൂട്ടറിന്റെ വളരെയധികം വിഭവങ്ങള്‍ (Resources ) പാഴായിപോകുന്ന അവസ്ഥയാണ് ഉള്ളത്.
വൈനിന് വേണ്ടി ആദ്യം ചെയ്യേണ്ടത് ലിനക്സിന്റെ "Software Manager" അല്ലെങ്കില്‍ "Software Center" ല്‍ Wine തപ്പിയെടുത്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.





വൈന്‍ ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം മെനുവില്‍ നിന്നും Winetricks റണ്‍ ചെയ്യൂ. Winetricks -ല്‍ നിന്നും "Install a app" എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക.


പിന്നെ കിട്ടുന്ന വിന്‍ഡോയില്‍ നിന്നും MS ഓഫീസ് സെലക്ട്‌ ചെയ്യൂ.


അപ്പോള്‍ ഓഫീസിന്റെ CD ഇട്ടുകൊടുക്കൂ. പിന്നെ സാധാരണ വിന്‍ഡോസില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നപോലെ ഇന്‍സ്റ്റോള്‍ ചെയ്യൂ.
ഈ വൈനുപയോഗിച്ചു ഒരുവിധം എല്ലാ വിന്‍ഡോസ്‌ സോഫ്റ്റ്‌വെയറുകളും (അഡോബി CS അടക്കം) ലിനുക്സില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറ്റും. വൈനിനെ പറ്റി കൂടുതല്‍ അറിയാന്‍ http://www.winehq.org/എന്ന സൈറ്റ് കാണൂ.