Showing posts with label MALAYALAM BLOGGING START. Show all posts
Showing posts with label MALAYALAM BLOGGING START. Show all posts

Your First Malayalam Post

നിങ്ങളുടെ ആദ്യ മലയാളം പോസ്റ്റ്


നിങ്ങള്‍ എല്ലാവരും ബ്ലോഗ് ഉണ്ടാക്കി എന്നു വിചാരിക്കുന്നൂ. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ പോവുക.
ആദ്യ ബ്ലോഗ് പോസ്റ്റ് ഉണ്ടാക്കാന്‍ ഒന്നുകില്‍ start blogging  ലിങ്കില്‍ ഞെക്കുക, അല്ലെങ്കില്‍ വലതു വശത്തുള്ള ഓറഞ്ച് ബട്ടണില്‍ ഞെക്കുക. നിങ്ങള്ക്ക് ഇങ്ങനെ ഒരു പേജ് കിട്ടും.
ഈ പേജില്‍ പോസ്റ്റിന്റെ തലക്കെട്ടും, content ഉം (കഥയോ കവിതയോ യാത്രാവിവരണമോ എന്തു വേണമെങ്കിലും) എഴുതാം. 
ഈ ചിത്രത്തിലെ പോലെ താഴേക്കുള്ള ആരോ ഞെക്കിയാല്‍ വിവിധ ഭാഷകള്‍ എഴുതാന്‍ ഉപയോഗിക്കാം. വിവിധ ഫോര്‍മാറ്റിങ്ങ് ഓപ്ഷന്‍-സും ഉണ്ട്.
Save ബട്ടണ്‍ ഉപയോഗിച്ച് പിന്നത്തേക്ക് സൂക്ഷിച്ചു വയ്ക്കാം
Preview ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്‍ ചെയത പോസ്റ്റ് കാണാന്‍ പറ്റും.
Labels നിങ്ങളുടെ പോസ്റ്റുകളെ ക്രമീകരിക്കാന്‍ സഹായിക്കുന്നു. 
ഉദാഹരണമായി നിങ്ങള്‍ യാത്രാ വിവരണം എഴുതുന്ന ആളാണെങ്കില്‍ ഇന്ത്യാ യാത്ര, വിദേശ യാത്ര എന്നിങ്ങനെ ലേബല്‍ ചെയ്താല്‍, നിങ്ങളുടെ ബ്ലോഗ് വായിക്കുന്ന ഒരാള്‍ക്ക്  ഇന്ത്യാ യാത്രകള്‍ മാത്രം ആ ലേബേലില്‍ ക്ലിക്ക് ചെയ്തു വായിക്കാവുന്നതാണ്
എല്ലാം എഴുതി കഴിഞ്ഞു പബ്ലിഷ്  ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ പോസ്റ്റ് ബ്ലോഗില്‍ പബ്ലിഷ് ആകും. ലോകത്തില്‍ എല്ലാവര്‍ക്കും ഇത് കാണാന്‍ സാധിയ്ക്കും.
നിങ്ങളുടെ ആദ്യ പോസ്റ്റ് നിങ്ങള്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞു
നിങ്ങള്‍ക്ക് നിങ്ങളൂടെ പോസ്റ്റ് സ്നേഹിതരുമായി പങ്കുവയ്ക്കാന്‍ ഗൂഗിള്‍ പ്ലസ് സൌകര്യവും ഉണ്ട്.
നിങ്ങളുടെ എല്ലാ പോസ്റ്റുകളും ഡാഷ്ബോര്‍ഡില്‍ കാണാന്‍ സാധിയ്ക്കും.